Advertisements
|
വ്യാജ രേഖകള്‍ ചമച്ച് ജര്മനിയിലെത്തിയവരെപ്പറ്റി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: തൊഴില്‍ ക്ഷാമം നേരിടാനും വിദേശികളുടെ പ്രവേശനം കാര്യക്ഷമമാക്കാനും നടത്തിയ പ്രക്രിയക്കിടയില്‍ അര്‍ഹതയില്ലാത്ത അപേക്ഷകര്‍ക്ക് അതോറിറ്റി വിസ അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ജര്‍മ്മന്‍ അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അന്വേഷണം ആരംഭിച്ചു.ആവശ്യകതകള്‍ പാലിക്കാതെ തെറ്റായ രേഖകള്‍ പോലും ഹാജരാക്കിയ ഉദ്യോഗാര്‍ത്ഥികളും, തൊഴിലധിഷ്ടിതരുമായ അപേക്ഷകര്‍ക്ക്് വിസ നല്കാന് എംബസികളിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ബര്‍ലിനിലെയും കോട്ട്ബസിലെയും, ഡ്യൂസല്ഡോര്ഫിലെയും പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ ഫോറിന് ഓഫീസ് ഉദ്യോഗസ്ഥരെ കുറിച്ച് ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അപേക്ഷകര്‍ക്ക് വിസ നല്‍കുന്നതിന് സഹപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാരോപിച്ചും ഫോറിന് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കൂടാതെ അവര്‍ ആവശ്യകതകള്‍ പാലിക്കാതെയും അതിലുപരി വ്യാജ രേഖകള്‍ പോലും ഹാജരാക്കിയവര്‍ക്ക് വിസാ അനുവദിച്ച കേസുകളാണ് വിദേശകാര്യമന്ത്രാലയം അന്വേഷണം ആരംഭിച്ചത്. ഇന്‍ഡ്യ, ഫിലപൈ്പന്സ്, ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള അന്വേഷണത്തില്‍ മലയാളികളും ഉള്‍പ്പെടുമെന്നാണ് ഞങ്ങള്‍ക്കു കിട്ടുന്ന വിവരം. ഇതില്‍ വ്യാജ ജര്‍മന്‍ ഭാഷ സര്‍ട്ടിഫിക്കറ്റ് നല്കി ജര്‍മനിയില്‍ എത്തിയ നഴ്സുമാര്‍, ഔസ്ബില്‍ഡൂംഗ് കുട്ടികള്‍ എല്ലാംതന്നെ ഉള്‍പ്പെടുന്നുണ്ട്. നഴ്സിംഗ് ഔസ്ബില്ഡൂംഗിന്റെ പേരില്‍ വ്യാജ ഭാഷ സര്‍ട്ടിഫിക്കറ്റ് വെച്ച് ജര്‍മനിയിലെത്തിയ ആളുകളും, വ്യാജ നഴ്സിംഗ് സ്കൂളിന്റെ അഡ്രസില്‍ വ്യാജ നഴ്സിംഗ് ഔസ്ബില്‍ഡൂംഗ് വിസയിലൂടെ ജര്മനിയിലെത്തിയവരും, വ്യാജഹോട്ടലിന്റെ പേരില്‍ വ്യാജ ഹോട്ടല്‍ മാനേജ്മെന്റ് ഔസ്ബില്ഡംഗ് വിസയിലൂടെ ജര്മനിയിലെത്തിയവരും ഇവര്‍ക്ക് വ്യാജരേഖകള്‍ ചമച്ചുകൊടുത്ത ജര്‍മനിയിലെയും കേരളത്തിലെയും ഏജന്‍സികളെയും ലക്ഷ്യമിട്ടുള്ള അന്വേഷണമാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ ആരംഭിച്ചിരിയ്ക്കുന്നത്. കേരളത്തിലിരുന്നും ജര്മനിയിലിരുന്നും വ്യാജ രേഖകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ കൈക്കലാക്കി കളത്തിലിറങ്ങിയ എല്ലാം ഏജന്റുമാരെയും കുടുക്കാനാണ് ജര്‍മന്‍ വിദേശകാര്യമന്ത്രാലയും ലക്ഷ്യമിടുന്നത്. ജര്‍മന്‍ ഭാഷാ ലെവലായ ബി വണ്‍ പോലും പാസാവാതെ ബി ടു ലെവല്‍ ഭാഷയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു നല്കുന്ന ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയയയും അവരുടെ ഏജന്റുമായി ജര്‍മനിയിലും കേരളത്തിലുമായി വിലസുന്ന എല്ലാവരെയും പൊക്കാനാണ് വിദേശകാര്യമന്ത്രാലയം ഇറങ്ങിയിരിയ്ക്കുന്നത്. കൂടാതെ വിഎഫ് എസ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സ്ളോട്ട് ഏജന്റുമാരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെ വ്യാജരേഖകള്‍ നല്കി ജര്‍മനിയിലെത്തിയ 15 ഓളം ഔസ്ബില്‍ഡൂംഗ് കുട്ടികളെ ജര്‍മന്‍ പൊലീസ് തിരിച്ചയച്ച സംഭവം നോര്‍ത്ത്റൈന്‍ വെസ്ററ്ഫാളിയയില് ഉണ്ടായതും അന്വേഷണത്തിന് ബലം കൂട്ടുന്നു. കൂടാതെ ഹോട്ടല്‍ മാനേജ്മെന്റ് ഔസ്ബില്ഡൂംഗിനായി ഫ്രാങ്ക്ഫര്‍ട്ടില്‍ കൊണ്ടുവന്നു ചാടിച്ച 20 ഓളം കൂട്ടികള്‍ ഡ്യൂസല്‍ഡോര്‍ഫില്‍ എത്തിയപ്പോഴാണ് പറഞ്ഞ അഡ്രസിലുള്ള ഹോട്ടലും താമസസൗകര്യവും ഇല്ല എന്നുള്ള കാര്യം കുട്ടികളും അറിയുന്നത്. ഇതും ഫ്രാങ്ക്ഫര്‍ട്ടും ഡ്യൂസല്‍ഡോര്‍ഫും, ക്രേഫെല്ഡും ഒക്കെ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന മലയാളികളായ ഏജന്റുമാരെണെന്നു അന്വേഷകര്‍ അറിഞ്ഞുകഴിഞ്ഞു.
ചതിവില്പ്പെട്ട കുട്ടികള്‍ വഴിയാണ് പൊലീസ് ഇവരെപ്പറ്റി അറിഞ്ഞത്. ഇതില്‍ രാജേഷും, ബിജേഷും ഒക്കെ പെടുമെന്നാണ് ഞങ്ങള്‍ക്കു ലഭിയ്ക്കുന്ന വിവരം. കൂടാതെ കേരളത്തില്‍ നിന്നും ഏജന്റുമാര്‍ വഴി ജര്‍മനിയിലെത്തിയ നഴ്സുമാരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജര്‍മനിയിലെത്തിയിട്ടും അനധികൃതമായി പിടിച്ചുവെയ്ക്കുകയും ഫ്ളാങ്ക് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്ത ഏജന്റുമാര്‍ക്കെതിരെയും എംപ്ളോയര്ക്കെതിരെയും ചതിയില്‍ കുടുങ്ങിയ നേഴ്സുമാര്‍ രഹസ്യമായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്ത സംഭവങ്ങളില്‍ വിദേശകാര്യമന്ത്രാലയവും ഇടപെട്ടിട്ടുന്നാണ് അറിവ്. ജര്‍മനിയില്‍ ജോലിയ്േേക്കാ മറ്റാവശ്യങ്ങള്‍ക്കോ എത്തിയിട്ടുള്ള ആരുടെയും ഒറിജിനല്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കാന്‍, പിടിച്ചുവെയ്ക്കാന്‍ എംപ്ളോയര്ക്കോ ഏജന്റിനോ യാതൊരു അധികാരമോ അവകാശമോ ഇല്ലെന്നുള്ള കാര്യം അറിവില്ലാത്തവരൊണ് ഇത്തരം ചതികളില്‍ പെടുത്തിയിരിയ്ക്കുന്നത്.
അതേസമയം അപേക്ഷകര്‍ക്ക് ഷെങ്കന്‍ വിസ നല്കാന് എംബസികളില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കപ്പെട്ടതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതും അന്വേഷണത്തിന് ലക്ഷമിടുന്നുണ്ട്.
ഇസ്ലാമാബാദിലെ ജര്‍മ്മന്‍ എംബസിയിലും സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്, പാസ്പോര്‍ട്ട് സാധുതയില്ലാതിരുന്നിട്ടും ഒരു യുവ അഫ്ഗാന് പൗരന് വിസ അനുവദിക്കാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി.വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ആരോപണങ്ങള്‍ അടുത്തിടെ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ വ്യക്തമാണ്
കൂടാതെ, വിദേശകാര്യ മന്ത്രാലയം സ്വജനപക്ഷപാതം ആരോപിക്കപ്പെടുന്നുണ്ട്. വിസ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള എംബസി ജീവനക്കാര്‍ പലതും അനധികൃതമായി ചെയ്യുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇക്കാര്യത്തില്‍ മന്ത്രാലയം പ്രതികരിച്ചില്ലെങ്കിലും ചില ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷണത്തിലാണെന്ന് സ്ഥിരീകരിച്ചു. വ്യാജ രേഖകളില്‍ വിസ അനുവദിച്ച വിദേശ പൗരന്മാര് വിദേശ രഹസ്യ ഏജന്റുമാരാകാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജര്‍മ്മനിയിലെ മാഗ്ഡെബുര്‍ഗില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് ഒരാള്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര് മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് ഏറ്റവും പുതിയ സംഭവം. ആക്രമണം നടത്തിയത് സൗദിയില്‍ ജനിച്ച ഒരു മാനസികരോഗ വിദഗ്ധനായിരുന്നു, അദ്ദേഹത്തിന് സംസ്ഥാന അധികാരികളുമായി തര്‍ക്കങ്ങളുടെ രേഖകള്‍ ഉണ്ടായിരുന്നു, കൂടാതെ ജര്‍മ്മന്‍ അധികാരികള്‍ക്ക് അയാളെക്കുറിച്ച് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.രതൊക്കെ എംബസി കോണ്‍സുലേറ്റ് അധികൃതര്‍ കണ്ണടച്ചുവിട്ടതായും ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.
ബ്രിട്ടനിലെ ദ ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തതുപോലെ, "അള്‍ട്രാ റൈറ്റ് ഗൂഢാലോചന പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു മനോരോഗി" എന്ന് ചിലര്‍ അവനെ മുദ്രകുത്തിക്കൊണ്ട്, അറസ്ററിലായ വ്യക്തിയുടെ പരിചയക്കാര് പോലും വര്‍ഷങ്ങളായി തങ്ങളെ ഭയപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. |
|
- dated 29 Dec 2024
|
|
Comments:
Keywords: Germany - Otta Nottathil - fake_documents_for_schengen_visa_germany_enquired_foreign_ministry Germany - Otta Nottathil - fake_documents_for_schengen_visa_germany_enquired_foreign_ministry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|